ബെംഗളൂരു: ദക്ഷിണ കന്നഡയിലെ ധർമസ്ഥലയിൽ ദുരൂഹ സാഹചര്യത്തില്‍ നൂറോളം പേരുടെ മൃതദേഹങ്ങൾ കുഴിച്ചുമൂടിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേകസംഘം (എസ്‌ഐടി) ഉടനി ല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നിലവില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പോലീസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം പ്രത്യേക അന്വേഷണ സംഘത്തെ രൂപവൽക്കരിക്കുന്നതിൽ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എസ്‌ഐടി അന്വേഷണം നടത്തുന്നതിന് സർക്കാർ എതിരല്ല. എന്നാൽ ആവശ്യം വേണ്ടിവന്നാൽ എസ്‌ഐടിയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്‌ഐടി അന്വേഷണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സുപ്രീംകോടതി മുൻ ജഡ്ജി വി. ഗോപാലഗൗഡ അടക്കമുള്ളവർ എസ്‌ഐടി രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
SUMMARY: Dharmasthala; SIT investigation after police report: Siddaramaiah