സ്കൂൾ സമയമാറ്റം; മതസംഘടനകളുമായി നാളെ സർക്കാർ ചർച്ച നടത്തും

തിരുവനന്തപുരം: സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് മതസംഘടനകളുമായി സർക്കാർ വെള്ളിയാഴ്ച വൈകിട്ട് ചർച്ച നടത്തും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ചേംബറിൽവെച്ച് നാലരക്കാണ് ചർച്ച. ബുധനാഴ്ച നടത്താനിരുന്ന ചർച്ചയാണ് നാളത്തേക്ക് മാറ്റിയത്. ചര്‍ച്ചയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഏകോപന സമിതിയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ മന്ത്രിക്ക് മുന്നില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.

എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനസമയം അരമണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് കഴിഞ്ഞ മാസമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് സമയം നീട്ടിയത്.

സമസ്തയടക്കം വിവിധ സംഘടനകള്‍ സ്കൂൾ സമയമാറ്റത്തെ ശക്തമായി എതിര്‍ത്തിരുന്നു. സമരപ്രഖ്യാപനം ഉള്‍പ്പെടെ ഉണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്താൻ തയാറായത്.
SUMMARY: School timing change; Government to hold talks with religious organizations including Samastha tomorrow

LEAVE A REPLY

Please enter your comment!
Please enter your name here