ബെംഗളൂരു: ലൈംഗിക പീഡന കേസിൽ ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ ജനപ്രതിനിധികളുടെ പ്രത്യേക കോടതി വീണ്ടും തള്ളി. വിചാരണ നടപടികൾ ഇഴഞ്ഞു നീങ്ങുന്നതിനാൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രജ്വൽ സമർപ്പിച്ച ഹർജി ജഡ്ജി സന്തോഷ് ഗജനൻ ഭട്ട് തള്ളുകയായിരുന്നു.
നേരത്തേയും ജനപ്രതിനിധികളുടെ കോടതി പ്രജ്വലിനു ജാമ്യം നിഷേധിച്ചിരുന്നു. പിന്നാലെ ജാമ്യം തേടി പ്രജ്വൽ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ജനപ്രതിനിധികളുടെ കോടതിയെ വീണ്ടും സമീപിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഇതു പ്രകാരമാണ് വീണ്ടും ഹർജി നൽകിയത്.
ലൈംഗികമായി അതിക്രമിച്ചെന്ന 4 സ്ത്രീകളുടെ പരാതിയിലാണ് പ്രജ്വലിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രജ്വലിന്റെ വീട്ടിലെ 60 വയസ്സുകാരിയായ മുൻ വീട്ടു ജോലിക്കാരിയും ദൾ വനിത പ്രവർത്തകയും ഇതിൽ ഉൾപ്പെടുന്നു. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രജ്വലിന്റെ പീഡന ദൃശ്യങ്ങളുടെ വിഡിയോകൾ പ്രചരിക്കുകയായിരുന്നു. തുടർന്ന് 2024ൽ ഏപ്രിലിൽ അറസ്റ്റിലായ പ്രജ്വലിനു ഇതുവരെയും ജാമ്യം ലഭിച്ചിട്ടില്ല.
SUMMARY: Bengaluru Court rejects Prajwal Revanna’s second bail plea in rape case.