ബെംഗളൂരു: കർണാടക ആർടിസിയുടെ പുതിയ 5 ഐരാവത് ക്ലബ് ക്ലാസ് 2.0 ലക്ഷ്വറി ബസുകൾകൂടി സർവീസ് ആരംഭിച്ചു. മംഗളൂരു-ബെംഗളൂരു, മൈസൂരു- മന്ത്രാലയ റൂട്ടിൽ 2 വീതവും ബെംഗളൂരു- തിരുപ്പതി റൂട്ടിൽ ഒന്നും സർവീസാണ് തുടങ്ങിയത്. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു.
സുഖപ്രദവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്ന ബസുകൾ കഴിഞ്ഞ ഡിസംബറിലാണ് കർണാടക ആർടിസി നിരത്തിലിറക്കിയത്.
SUMMARY: New Airavat buses from Bengaluru to Mangaluru & Tirupati, Mysuru to Mantralaya.