ബെംഗളൂരു: ഷിഫ്റ്റ് മാറ്റം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ 108 ആംബുലൻസ് ജീവനക്കാർ ഓഗസ്റ്റ് 1 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 1700 ആംബുലൻസുകളിലെ 3500 ജീവനക്കാരാണ് അനിശ്ചിതകാല പ്രക്ഷോഭത്തിലേക്കു നീങ്ങുന്നത്.
നേരത്തേ 12 മണിക്കൂറുള്ള 2 ഷിഫ്റ്റുകളിലാണ് ആംബുലൻസ് ജീവനക്കാർ ജോലി ചെയ്തിരുന്നത്. 32,000 രൂപ മുതൽ 35,000 വരെ മാസ ശമ്പളം ഇവർക്ക് ലഭിച്ചിരുന്നു.
എന്നാൽ സർക്കാർ ഇതു 8 മണിക്കൂറുള്ള 3 ഷിഫ്റ്റാക്കി മാറ്റം വരുത്തി. ഇതോടെ മാസ വരുമാനം 12,000 ആയി കുറഞ്ഞതായി ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ പഴയ ഷിഫ്റ്റിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
SUMMARY: 108 Ambulance workers to go on strike from August 1.