കണ്ണൂർ: തെരുവ് നായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു. കൂത്തുപറമ്പ് കാര്യാട്ട്പുറം സ്വദേശി വൈഷ്ണവ്(23) ആണ് മരിച്ചത്. വൈഷ്ണവ് സ്കൂട്ടർ ഓടിച്ച് പോകവേ തെരുവ് നായ കുറുകെ ചാടുകയായിരുന്നു.
സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ വൈഷ്ണവിനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പവിത്രൻ- സിന്ധു ദമ്പതികളുടെ മകനാണ് 23 കാരൻ.
SUMMARY: A stray dog jumped across; a young man lost control of his scooter and fell, killing him