ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ മൻസ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറു പേർ മരിച്ചു. നിരവധി പേർക്ക് പരുക്ക്. തിക്കിലും തിരക്കിലും പെട്ട് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഹിന്ദു ആചാരപ്രകാരം പുണ്യ മാസമായി കണക്കാക്കുന്ന സാവൻ മാസമായതിനാലാണ് ക്ഷേത്രത്തില്‍ തിരക്കേറിയതെന്നും അധികാരികള്‍ പറഞ്ഞു.
ഈ സമയത്ത് നഗരത്തിലെ എല്ലാ തീർത്ഥാടന കേന്ദ്രങ്ങളിലും ഭക്തരുടെ തിരക്ക് അനുഭവപ്പെടുന്നു. ഈ സമയത്ത് ഗംഗാ ജലം ശേഖരിക്കാൻ നിരവധി ശിവഭക്തർ ഹരിദ്വാറില്‍ എത്താറുണ്ട്. അതേസമയം, എസ്ഡിആർഎഫും മറ്റ് രക്ഷാപ്രവർത്തകരും അപകടസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ നടന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.
SUMMARY: Six people died in a stampede at Mansa Devi temple in Haridwar