ബെംഗളൂരു: സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ നാളെ 6 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ, ശിവമൊഗ്ഗ, ചിക്കമഗളൂരു, കുടക് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. 29,30 തീയതികളിൽ ഈ ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് കനത്ത മഴയാണ് പെയ്തത്. ദക്ഷിണ കന്നഡയിലെ ബണ്ട്വാളിൽ നേത്രാവതി നദി കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടായി. ശിവമൊഗ്ഗയിലെ ഹൊസനഗരയിൽ ബെലെബാരെ ചുരം റോഡിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു.
SUMMARY: Orange alert issued in 6 Karnataka districts on July 28.