തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം കുറയ്ക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേരളത്തില്‍ നിന്നുള്ള പ്രതിഭകള്‍ക്ക് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. പുരസ്‌കാരങ്ങള്‍ നേടിയ എല്ലാവരെയും മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ ഒരു സിനിമയ്ക്ക് ദേശീയ പുരസ്‌കാരം നല്‍കുന്നത് അങ്ങേയറ്റം ഖേദകരമാണ്. ഇത് കലയോടുള്ള നീതിയല്ല, മറിച്ച് സമൂഹത്തില്‍ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ്. ഇത്തരം പ്രവണതകള്‍ നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതക്ക് ഒട്ടും ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റോറിക്ക് രണ്ട് പുരസ്‌കാരമാണ് ഇത്തവണത്തെ ദേശീയ പുരസ്‌കാരത്തില്‍ ലഭിച്ചത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം കേരള സ്റ്റോറി സംവിധായകന്‍ സുധിപ്‌തോ സെന്നും മികച്ച ഛായാഗ്രഹണം പ്രശാന്തനു മോഹപാത്രയും കരസ്ഥമാക്കി. 2023 മെയ് അഞ്ചിനായിരുന്നു കേരള സ്റ്റോറിയുടെ റിലീസ്. കേരളത്തെ കുറിച്ച് ഇല്ലാത്ത വിവരണം നല്‍കിയ സിനിമ സംപ്രേഷണം ചെയ്ത മുതല്‍ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നും ആരോപിക്കുന്നതാണ് ചിത്രം.
ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്‍വശി മികച്ച സഹനടിക്കുള്ള പുരസ്‌കാരവും പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിന് വിജയരാഘവന്‍ മികച്ച സഹനടനുള്ള അവാര്‍ഡും നേടി. മികച്ച എഡിറ്റിം?ഗിന് പൂക്കാലം എന്ന ചിത്രത്തിന്റെ എഡിറ്റര്‍ മിഥുന്‍ മുരളി അര്‍?ഹനായി. 2018നും നേട്ടം സ്വന്തമാക്കാനായി. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്ന കാറ്റ?ഗറിയില്‍ മോഹന്‍ദാസ് ആണ് പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച സൗണ്ട് ഡിസൈന്‍ – സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ മുരളീധരന്‍ (അനിമല്‍). ഇരുവരും മലയാളികളാണ്.
SUMMARY: The recognition given to The Kerala Story reduces the value of other awards – Minister V. Sivankutty