ബെംഗളൂരു: കെജിഎഫ് കേരളസമാജം ബിഇഎംഎൽ യുടെ നേതൃത്വത്തിൽ പുതിയതായി ആരംഭിച്ച മലയാളം മിഷൻ ‘സൃഷ്ടി’ കന്നഡ, മലയാളം ക്ലാസുകളുടെ ഉദ്ഘാടനം മലയാളം മിഷൻ പ്രസിഡണ്ട് കെ ദാമോദരൻ ഉദ്ഘാടനം ചെയ്തു.
സമാജം പ്രസിഡണ്ട് ആർ. ദിനേശ് അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ കൺവീനർ ടോമി ആലുങ്കൽ, കേരള സമാജം നെലമംഗല കോര്‍ഡിനേറ്റർ കെ. ആർ.സതീഷ് കുമാർ, മഹിളാ വിഭാഗം പ്രസിഡണ്ട് ഉഷ മോഹൻ എന്നിവർ സംസാരിച്ചു.
വിഷ്ണു. പി.ജി, സെൽവരാജ്. ടി. ആർ. വിപിൻ രാജ് തുടങ്ങിയവർ നേതൃത്വം നൽകി. പി. കുമാരൻ, ശോഭന ബാലകൃഷ്ണൻ, ശ്രുതി എസ് നായർ, രവീന്ദ്ര, ജനാർദ്ദന, രാജീവാക്ഷ തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നല്‍കും. ഫോണ്‍: 9066147891.
SUMMARY: Malayalam Mission Study Class begins in Kolar