ബെംഗളൂരു: എസ്എന്‍ഡിപി യോഗം ബെംഗളൂരു യൂണിയന്റെ ആഭിമുഖ്യത്തിൽ ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടച്ചുവടും പാട്ടും ബെംഗളൂരുവില്‍ 23 ന് നടക്കും. വൈകിട്ട് 5 മുതൽ 9 വരെ തമ്മനഹള്ളി ശ്രീനാരായണ നഗറിൽ ഓഷൻസ് എലിമെന്ററി സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടി നടക്കുന്നത്. ചെട്ടികുളങ്ങര ശ്രീദേവി കുത്തിയോട്ട സമിതിയിലെ അമ്പതോളം കലാകാരന്മാരാണ് പരിപാടി അവതരിപ്പിക്കുന്നത്. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി എസ്എൻഡിപി യൂണിയൻ ബെംഗളൂരു സെക്രട്ടറി
അഡ്വ. സത്യൻ പുത്തൂർ അറിയിച്ചു.
SUMMARY: Kuthiyottachuvadu and song on November 23rd







