ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു അറിയിച്ചതായി ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു.
താരലേലത്തിനു മുന്നോടിയായി തന്നെ ട്രേഡ് ചെയ്യുകയോ റിലീസ് ചെയ്യുകയോ വേണമെന്നാണ് രാജസ്ഥാൻ റോയൽസ് മാനേജ്മെന്റിനോട് സഞ്ജു ആവശ്യപ്പെട്ടത്. എന്നാൽ 2027 സീസൺ വരെ സഞ്ജുവിനു രാജസ്ഥാനുമായി കരാറുണ്ട്. അതിനാൽ ടീമിന്റെ അനുവാദത്തോടു കൂടി മാത്രമേ സഞ്ജുവിനു ടീം വിടാനാകൂ.
ചെന്നൈ, കൊൽക്കത്ത ടീമുകൾ സഞ്ജുവിനെ ഒപ്പം കൂട്ടാൻ രംഗത്തുണ്ട്. ലേലത്തിൽ സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.
SUMMARY: Sanju Samson requests release as tension grows with Rajasthan Royals.