കൊച്ചി: വിമാനയാത്രയ്ക്കിടയില്‍ യാദൃച്ഛികമായി മുഖ്യമന്ത്രിയെ കണ്ടുമുട്ടിയപ്പോഴത്തെ സെല്‍ഫി ചിത്രത്തിനൊപ്പം കുറിപ്പുമായി നടി അഹാന കൃഷ്ണ. ‘ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം. പിണറായി വിജയന്‍.’ -എന്നാണ് അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളായ അഹാനയുടേയും സഹോദരിമാരുടേയും യൂട്യൂബ് ചാനലുകളും ഇന്‍സ്റ്റഗ്രാം പോസ്റ്റുകളുമെല്ലാം എല്ലായ്‌പ്പോഴും വൈറലാണ്.
ഞായറാഴ്ച ഇന്‍സ്റ്റഗ്രാമില്‍ അഹാനാ പങ്കുവെച്ച സ്റ്റോറിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായതിനാല്‍ ആരാധകര്‍ക്ക് അഹാനയുടെ ചിത്രത്തിന് താഴെ നേരിട്ട് കമന്റ് ചെയ്യാന്‍ സാധിക്കില്ല. സ്‌റ്റോറിയുടെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പോസ്റ്റ് ചെയ്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നത്.
SUMMARY: Ahana shares a selfie with Pinarayi Vijayan