ബെംഗളൂരു: ഡോ. ബി.ആർ. അംബേദ്കർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (എ.ഡി.സി.എൽ) ഭൂമി വാങ്ങൽ ക്രമക്കേടുമായി ബന്ധപ്പെട്ട് കർണാടകയിലുടനീളം ആറ് സ്ഥലങ്ങളിൽ ബെംഗളൂരു സോണൽ ഓഫീസിന്റെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. 23 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് ആരോപണം. സംഭവത്തില്‍ പോലീസ് രജിസ്റ്റർ ചെയ്ത വിവിധ എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്
2002 ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പി.എം.എൽ.എ) നിയമ പ്രകാരം ബെംഗളൂരുവിലുള്ള എ.ഡി.സി.എല്ലിന്റെ ഹെഡ് ഓഫീസ്, എ.ഡി.സി.എല്ലിന്റെ ബിജാപൂർ ജില്ലാ ഓഫീസ്, പ്രതികളുടെയും സംശയിക്കപ്പെടുന്നവരുടെയും താമസ സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.
SUMMARY: ADCL scam; ED raids six places