വാഷിങ്ടണ്‍: ലാൻഡിങ്ങിനിടെ നിർത്തിയിട്ടിരുന്ന വിമാനത്തിലേക്ക് ചെറുവിമാനം ഇടിച്ചിറങ്ങി തീപിടിച്ചു. മൊണ്ടാനയിലെ കാലിസ്പെല്‍ സിറ്റി വിമാനത്താവളത്തിലാണ് സംഭവം. അപകടത്തില്‍ ആർക്കും ഗുരുതര പരുക്കുകളില്ലെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
നാല് പേരുമായി പറന്നിറങ്ങിയ സിംഗിള്‍ എഞ്ചിൻ ചെറുവിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കാലിസ്പെല്‍ വിമാനത്താവളത്തില്‍ ലാൻഡ് ചെയ്യാൻ ശ്രമിച്ച വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് കാലിസ്പെല്‍ പോലീസ് മേധാവി ജോർദാൻ വെനീസിയോയും ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അറിയിച്ചു.
Two small planes have collided on the runway at Kalispell Airport, Montana, sparking a huge fireball.
Four people survived, with two treated for minor injuries. No one was on the second aircraft.
FAA are investigating.#Montana #PlaneCrash pic.twitter.com/dRYPDemsoN
— BPI News (@BPINewsOrg) August 11, 2025
നാലുപേരടങ്ങുന്ന സംഘമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമാകുന്നത്. റണ്‍വേയില്‍ ഇടിച്ചുകയറിയ ശേഷം നിരവധി വിമാനങ്ങളില്‍ ഇടിച്ചതായി റിപ്പോർട്ടില്‍ പറയുന്നു. സമീപത്തെ പുല്‍മേടിലേക്കും തീ പടർന്നതായി പോലീസ് അറിയിച്ചു.
SUMMARY: Small plane crashes into parked plane; massive fire breaks out