കോട്ടയം: കോട്ടയം ജില്ലയുടെ അൻപതാമത് കലക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 10.30 ന് കളക്‌ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ ജില്ലാ കലക്ടർ ജോണ്‍ വി. സാമുവല്‍ ചുമതല കൈമാറി. കലക്‌ട്രേറ്റ് അങ്കണത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പുതിയ കളക്ടറ സ്വീകരിച്ചു. 2018 ബാച്ച് ഉദ്യോഗസ്ഥനാണ് രാജസ്ഥാനിലെ ദോസ ജില്ലക്കാരനായ ചേതൻ കുമാർ മീണ.
പാലക്കാട് അസിസ്റ്റന്റ് കളക്ടർ ആയിട്ടായിരുന്നു തുടക്കം. തിരുവല്ല സബ് കളക്ടർ, നെടുമങ്ങാട് സബ് കളക്ടർ, എറണാകുളം ഡിസ്ട്രിക് ഡവലപ്മെന്റ് കമ്മിഷണർ, സാമൂഹികനീതി വകുപ്പ് ഡയറക്ടർ എന്നീ ചുമതലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി കേരള ഹൗസ് അഡീഷണല്‍ റസിഡന്റ് കമ്മിഷണറായിരിക്കേയാണ് കോട്ടയം ജില്ലാ കളക്ടറായി നിയമനം.
SUMMARY: Chethan Kumar Meena takes charge as Kottayam District Collector