ബെംഗളൂരു: കോലാറിലെ വിദ്യാ ജ്യോതി പ്രൈവറ്റ് പിയു കോളേജിലെ ഒരു അധ്യാപകനും വിദ്യാര്‍ഥികളും അടക്കം 51 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കഴിഞ്ഞ ദിവസം അത്താഴത്തിന് ദോശ, ചട്ണി, ഉരുളക്കിഴങ്ങ് ഫ്രൈ എന്നിവ കഴിച്ചവർക്കാണു വിഷബാധയേറ്റത്. 51 പേരെയും ജില്ലാ എസ്എൻആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 45 വിദ്യാർഥികളാണ് ഇവിടെ ചികിത്സയിലുള്ളത്. അഞ്ച് പേരെ ഡിസ്ചാർജ് ചെയ്തു. ആരുടെയും നില ഗുരുതരമല്ല. ഭക്ഷണം, വെള്ളം എന്നിവയുടെ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
SUMMARY: 51 people including teachers and students of a private college got food poisoning

സ്വകാര്യ കോളജിലെ അധ്യാപകനും വിദ്യാര്‍ഥികളും അടക്കം 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories