ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്) സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ മൂന്ന് സ്ത്രീകളും രണ്ട് പുരുഷൻമാരും ഉൾപ്പെടുന്നു എന്നാണ് പ്രാഥമിക വിവരം. ഡൽഹിയിൽ ഉൾപ്പെടെ കനത്ത മഴ തുടരുന്നതിനിടെ വൈകിട്ട് നാല് മണിയോട അപകടം ഉണ്ടായത്.
A two-room structure next to Humayun’s Tomb complex in Delhi’s Nizamuddin area collapsed on Friday, with authorities saying that around four to five people are feared trapped under the debris. pic.twitter.com/ZiMIeBOzrb
— The Indian Express (@IndianExpress) August 15, 2025
അപകടസമയത്ത് 25-30 പേർ ദർഗയിൽ ഉണ്ടായിരുന്നതായാണ് വിവരം. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയും അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും പോലീസും അഗ്നിശമന സേനയും ചേര്‍ന്നാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
VIDEO | Delhi: A portion of the structure at Humayun’s Tomb collapses, and some are feared trapped. More details awaited
(Full video available on PTI Videos – https://t.co/n147TvqRQz) pic.twitter.com/WEvDcD0TLq
— Press Trust of India (@PTI_News) August 15, 2025
പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിർമിച്ച സ്മാരകമാണ് ഇത്. ദിവസവും നിരവധി വിനോദ സഞ്ചാരികളാണ് ഇവിടം സന്ദർശിക്കാനെത്തുന്നത്. ശവകൂടീരം പേർഷ്യൻ വാസ്തുശില്പികളായ മിറാക് മിർസ ഗിയാസും മകൻ സയ്യിദ് മുഹമ്മദും ചേർന്നാണ് രൂപകൽപ്പന ചെയ്തത് 1993ൽ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിലും ഹുമയൂണിന്റെ ശവകുടീരം ഇടം പിടിച്ചിരുന്നു.
SUMMARY: Part of Humayun’s Tomb collapsed; Five dead, many injured