കോഴിക്കോട്: അങ്കണവാടിയുടെ കോണ്‍ക്രീറ്റ് പാളി അടർന്ന് വീണ് അപകടം. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ ചുള്ളിയിലെ അങ്കണവാടിയില്‍ ആണ് അപകടമുണ്ടായത്. സംഭവ സമയത്ത് കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. അങ്കണവാടിയിലെ അധ്യാപിക രാവിലെ എത്തിയപ്പോഴാണ് കോണ്‍ക്രീറ്റ് തകർന്നുവീണത് കണ്ടത്.
കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കോർപ്പറേഷനില്‍ പരാതി നല്‍കിയിരുന്നതായി അധികൃതർ പറഞ്ഞു. ഇന്ന് രാവിലെ അങ്കണവാടി തുറക്കാനെത്തിയപ്പോഴാണ് കോണ്‍ക്രീറ്റ് തകർന്ന് വീണത് കണ്ടത്. കെട്ടിടത്തിന്റെ കാലപഴക്കം സംബന്ധിച്ച് കോർപ്പറേഷനെ അങ്കണവാടിയിലെ അധ്യാപകർ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം.
SUMMARY: Accident as concrete layer of Kozhikode Anganwadi falls