തൃശൂര്‍: തൃശൂരിലെ കള്ളവോട്ട് വിഷയത്തിൽ മൗനം വെടിഞ്ഞ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആരോപണങ്ങൾക്ക് മറുപടി പറയില്ല. മറുപടി തിരഞ്ഞെടുപ്പ് കമ്മീഷൻ പറയും. താൻ മന്ത്രിയാണെന്നും ആ ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കുന്നുവെന്നും ചോദ്യങ്ങൾ കൂടുതലുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കണമെന്നും മന്ത്രി പറഞ്ഞു. “ഇവിടെ കുറച്ചു വാനരന്മാർ ആരോപണം ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ട്, അവർ സുപ്രീംകോടതിയിലേക്ക് പോകട്ടെ” എന്നും അദ്ദേഹം പ്രതികരിച്ചു. അക്കരെയും ഇക്കരയുമൊക്കെ ഇറങ്ങിയിട്ടുണ്ടല്ലോ. അവര്‍ കോടതിയിൽ പോകട്ടെ. കോടതിയും അവര്‍ക്ക് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമായാണ് വോട്ടര്‍ പട്ടിക വിവാദത്തിൽ സുരേഷ് ഗോപി പ്രതികരിക്കുന്നത്. തൃശൂരിലെ ശക്തൻ പ്രതിമയിൽ മാലചാര്‍ത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. ശക്തൻ തമ്പുരാന്‍റെ ആത്മാവ് ഉള്‍ക്കൊണ്ട് കൊണ്ട് പ്രവര്‍ത്തനം നടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു.
SUMMARY: ‘A few monkeys have come down with accusations, the Election Commission has to answer’; Suresh Gopi