കോട്ടയം: പാലാ മുത്തോലിയില്‍ റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലിയന്നൂര്‍ തെക്കേല്‍ ടി.ജി. സുരേന്ദ്രന്‍ (61) ആണ് മരിച്ചത്. മുത്തോലി കവലയ്ക്ക് സമീപമുള്ള ലോഡ്ജിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.
റിട്ടയര്‍ ചെയ്തതിന് ശേഷം ഇയാള്‍ കടപ്പാട്ടൂരിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു. വീട്ടുകാരുമായി പിണങ്ങി ഒരു വര്‍ഷത്തോളമായി ഈ ലോഡ്ജിലാണ് താമസിക്കുന്നത്. രണ്ടു ദിവസമായി പമ്പിലെത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരണവിവരമറിഞ്ഞത്. കട്ടിലില്‍ നിന്നും നിലത്ത് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പാലാ പോലീസ് അറിയിച്ചു.
SUMMARY: Retired police officer found dead in lodge