ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ സർവീസുകൾ തിങ്കളാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) അറിയിച്ചു.
സ്വാതന്ത്ര്യദിന- വാരാന്ത്യത്തെത്തുടർന്നുണ്ടാകുന്ന യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് നടപടി. ഓഗസ്റ്റ് 18 ന് രാവിലെ 5 മണിക്ക് ആർ.വി റോഡ്, ഡെൽറ്റ ഇലക്ട്രോണിക്സ് ബൊമ്മസന്ദ്ര സ്റ്റേഷനുകളിൽ നിന്ന് ആദ്യ ട്രെയിനുകൾ പുറപ്പെടും. പ്രത്യേക ക്രമീകരണം തിങ്കളാഴ്ചത്തേക്ക് മാത്രമാണ് ബാധകമെന്നും ചൊവ്വാഴ്ച മുതൽ സർവീസുകൾ രാവിലെ 6.30 എന്ന സാധാരണ സമയത്തിൽ തന്നെയായിരിക്കുമെന്നും ബി.എം.ആർ.സി.എൽ അറിയിച്ചു. നിലവിലുള്ള ഷെഡ്യൂൾ പ്രകാരം തിങ്കളാഴ്ചകളിൽ രാവിലെ 4:15 മുതൽ പർപ്പിൾ, ഗ്രീൻ ലൈനുകളിലെ സർവീസുകൾ തുടരുമെന്നും ബി.എം.ആർ.സി.എൽ അറിയിച്ചു.

യാത്രക്കാരുടെ തിരക്ക്; മെട്രോ യെല്ലോ ലൈൻ സർവീസ് തിങ്കളാഴ്ച രാവിലെ 5 ന് ആരംഭിക്കും

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories