തൃശൂർ: തൃശൂർ വോട്ടുകൊള്ളയില്‍ മുൻ കലക്ടർ കൃഷ്ണ തേജക്കെതിരായ ആരോപണങ്ങള്‍ തള്ളി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ. കൃഷ്ണ തേജക്കെതിരായി ഉയർന്നുവന്ന ആരോപണങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ നിയമവഴി തേടണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്തകുറിപ്പില്‍ പറഞ്ഞു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ കേല്‍ക്കറുടെ ഓഫീസില്‍ നിന്നാണ് വിഷയത്തില്‍ വിശദീകരണം വന്നിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് അന്ന് കലക്ടറായ കൃഷ്ണ തേജക്കെതിരെ ഉയർന്ന് വന്നത്. വോട്ട് അട്ടിമറിയുടെ ബന്ധപ്പെട്ട് പരാതികള്‍ അന്ന് തന്നെ നല്‍കിയതാണ്. ഇതില്‍ എന്തെങ്കിലും ഇടപെടല്‍ നടത്താനോ പരാതിയോട് അനുകൂല സമീപനമെടുക്കാനോ കളക്ടർ തയ്യാറായില്ല എന്ന് തൃശൂർ എല്‍ഡിഎഫ് സ്ഥാനാർഥി വി.എസ് സുനില്‍ കുമാർ ഉള്‍പ്പെടെയുള്ളവർ അന്ന് തന്നെ ഉന്നയിച്ചിരുന്നു.
ചില മാധ്യമങ്ങളില്‍ അടുത്തിടെ ചില ആരോപണങ്ങള്‍ ഉയർന്നുവന്നിട്ടുണ്ടെന്നും ഈ അവകാശവാദങ്ങള്‍ വസ്തുതാപരമായി ശരിയല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ് തിരഞ്ഞെടുപ്പ് ഓഫീസർ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
SUMMARY: Thrissur vote rigging: Chief Electoral Officer denies allegations against former Collector Krishna Teja