ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി പ്രാപിക്കുമെന്നും ഇത് കർണാടകയിലേക്ക് ശക്തമായ കാറ്റോടുകൂടി കൂടുതൽ വ്യാപകമായ മഴയ്ക്ക് കാരണമാകുമെന്നും കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ആഗസ്റ്റ് 23 വരെ ബെംഗളൂരു നഗരത്തിൽ തുടർച്ചയായി മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നതിനാൽ സ്കൂളുകൾക്കും കോളേജുകൾക്കും ചൊവ്വാഴ്ച (ഓഗസ്റ്റ് 19) ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു.
ഉത്തര കന്നഡ: കാർവാർ, അങ്കോള, കുംത, ഹൊന്നവർ, ഭട്കൽ, സിർസി, സിദ്ധാപൂർ, യെല്ലാപൂർ, ജോയ്ഡ, ദണ്ഡേലി എന്നിവയുൾപ്പെടെ ജില്ലയിലെ പത്ത് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, പ്രൈമറി, ഹൈസ്കൂളുകൾ, പ്രീ-യൂണിവേഴ്സിറ്റി കോളേജുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്.
ധാർവാഡ്: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ (ഓഗസ്റ്റ് 19) ജില്ലയിലെ എല്ലാ അങ്കണവാടി കേന്ദ്രങ്ങൾക്കും, പ്രൈമറി സ്കൂളുകൾക്കും, ഹൈസ്കൂളുകൾക്കും, പ്രീ-യൂണിവേഴ്സിറ്റി കോളേജുകൾക്കും അവധി പ്രഖ്യാപിച്ചതായി ധാർവാഡ് ഡെപ്യൂട്ടി കമ്മീഷണർ ദിവ്യ പ്രഭു അറിയിച്ചു. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് തീരുമാനം. ആഗസ്റ്റ് 19 ന് നഷ്ടപ്പെടുന്ന ക്ലാസുകൾ വരാനിരിക്കുന്ന പൊതു അവധി ദിവസങ്ങളിൽ നടത്തി ക്രമീകരിക്കാനും ഉത്തരവ് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് (ഡിഡിപിഐ) നിർദ്ദേശിച്ചു.
ബെളഗാവി: ജില്ലയിൽ, ബെളഗാവി, ബെയ്‌ൽഹോംഗൽ, കിറ്റൂർ, ഖാനാപൂർ, രാംദുർഗ് എന്നീ എട്ട് താലൂക്കുകളിലെ എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് പ്രൈമറി, ഹൈസ്‌കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു. സവദത്തി, ചിക്കോടി, ഹുക്കേരി. ബെളഗാവി, ബെയ്‌ൽഹോംഗൽ, കിറ്റൂർ, ഖാനാപൂർ, രാംദുർഗ്, സവദത്തി താലൂക്കുകളിലെ പ്രീ-യൂണിവേഴ്സിറ്റി കോളേജുകൾക്കും ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് റോഷൻ അവധി പ്രഖ്യാപിച്ചു.
ചിക്കമഗളൂരു: ജില്ലയിൽ മലനാട് മേഖലയിലെ സ്കൂളുകൾക്ക് അവധി നൽകി. കൊപ്പ, ശൃംഗേരി, മുഡിഗരെ, നരസിംഹരാജപുര, കലാസ താലൂക്കുകളിലെ അങ്കണവാടികൾ, പ്രൈമറി, ഹൈസ്‌കൂളുകൾ എന്നിവയ്ക്ക് അവധി നല്‍കി. ചിക്കമഗളൂരു താലൂക്കിലെ അൽദൂർ, വസ്തരെ, ഖണ്ഡ്യ, അവതി, ജാഗർ ഹോബ്ലികൾ, തരികെരെ താലൂക്കിലെ ലിംഗദഹള്ളി-ലക്കവള്ളി ഹോബ്ലി പരിധികൾ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്നു ഡെപ്യൂട്ടി കമ്മീഷണർ മീന നാഗരാജ് അറിയിച്ചു.
SUMMARY: Heavy rains in Karnataka; Tomorrow is a holiday for educational institutions in various districts