ഛത്തീസ്ഗഡിൽ103 മാവോയിസ്റ്റുകൾ കീഴടങ്ങി, തലയ്ക്ക് ഒരു കോടി പ്രഖ്യാപിച്ച 49 മാവോയിസ്റ്റുകളും കൂട്ടത്തിൽ

ഛത്തീസ്ഗഡ്: ബിജാപൂർ ജില്ലയിൽ 103 മാവോയിസ്റ്റുകൾ സുരക്ഷാ സേനകൾക്ക് മുന്നിൽ കീഴടങ്ങി. കീഴടങ്ങിയ മാവോയിസ്റ്റുകളിൽ 49 പേർ തലയ്ക്ക് ഒരു കോടി രൂപ വീതം ഇനാം പ്രഖ്യാപിച്ചവരുമാണ്. 22 സ്ത്രീകളും കീഴടങ്ങിയ സംഘത്തിൽ ഉൾപ്പെടുന്നു. മാവോയിസ്റ്റ് സംഘടനയിലെ ഉന്നത നേതാക്കൾ, കമാൻഡർമാർ, പ്രാദേശിക ഭരണ വിഭാഗങ്ങളിലെ അംഗങ്ങൾ എന്നിവരുൾപ്പെടെ വിവിധ തലങ്ങളിലുള്ളവരാണ് കീഴടങ്ങിയത്.

‘പുനര്‍ജന്മത്തിലേക്കുള്ള പാത’ എന്നര്‍ത്ഥം വരുന്ന ‘പുന മാര്‍ഗം’ എന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് കീഴടങ്ങല്‍ ചടങ്ങ് നടന്നത്. കീഴടങ്ങിയ ഓരോ മാവോയിസ്റ്റിനും സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനുള്ള സഹായമായി സംസ്ഥാന സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജ് പ്രകാരം 50,000 രൂപയുടെ ചെക്ക് കൈമാറി.

മാവോയിസ്റ്റ് ആശയങ്ങളോടുള്ള വെറുപ്പ്, നിരാശ, സംഘടനയ്ക്കുള്ളിലെ ഭിന്നത, ഒപ്പം മാന്യമായി ജീവിക്കാനും കുടുംബത്തോടൊപ്പം സമാധാനത്തോടെ കഴിയാനുമുള്ള ആഗ്രഹവുമാണ് ഇത്രയും പേര്‍ കീഴടങ്ങാന്‍ കാരണം എന്ന് അവർ വ്യക്തമാക്കി. പ്രധാന നേതാക്കള്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്നതും ജനങ്ങളുടെ പിന്തുണ കുറയുന്നതും മാവോയിസ്റ്റ് സംഘടനയെ ദുര്‍ബലപ്പെടുത്തിയതായും വ്യക്തമാക്കുന്നു.

ഈ വർഷം ജനുവരി മുതൽ ബിജാപൂർ ജില്ലയിൽ മാത്രം 421 മാവോയിസ്റ്റുകൾ അറസ്റ്റിലായി, 410 പേർ കീഴടങ്ങി, 137 പേർ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 924 പേർ അറസ്റ്റിലായി, 599 പേർ കീഴടങ്ങി, 195 പേർ കൊല്ലപ്പെട്ടു.
SUMMARY: 103 Maoists surrender in Chhattisgarh, including 49 who had declared a bounty of Rs 1 crore on their heads

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാക് ഭീകരരുമായി ചാറ്റ്; കർണാടകയിൽ 24കാരൻ അറസ്റ്റിൽ

ബെംഗളൂരു: പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘടനകളുമായും അനധികൃത ആയുധക്കടത്ത് സംഘങ്ങളുമായും ബന്ധമുണ്ടെന്നാരോപിച്ച്...

പഞ്ചാബിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വെടിയേറ്റ് മരിച്ചു; ബൈക്കിലെത്തിയ അജ്ഞാതർ ആക്രമിച്ചതായി റിപ്പോർട്ട്

അമൃത്സർ: പഞ്ചാബിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ ‘മാഡ് സന്ധു’ എന്ന്...

തട്ടിക്കൊണ്ടുപോകൽ നാടകം സൃഷ്ടിച്ച് പിതാവിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; യുവാവും രണ്ട് സുഹൃത്തുക്കളും പിടിയിൽ

ബെംഗളൂരു: പിതാവിൽ നിന്ന് 90 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെടുന്നതിനായി സ്വന്തമായി തട്ടിക്കൊണ്ടുപോകൽ...

കർണാടകയിലെ വരൾച്ചാ സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ബെംഗളൂരുവിൽ എത്തി

ബെംഗളൂരു: കർണാടകയിലെ വരൾച്ചാ സാഹചര്യം വിലയിരുത്തുന്നതിനായി ഉന്നതതല കേന്ദ്ര സംഘം ഇന്ന്...

നയന്തഹള്ളിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് പേർക്ക് പരുക്ക്

ബെംഗളൂരു: നഗരത്തിലെ നയന്തഹള്ളി വിനായക ലേഔട്ടിൽ എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു...

ഓൺസ്റ്റേജ് ജാലഹള്ളി ഭരണസമിതി വിപുലീകരിച്ചു

ബെംഗളൂരു: ജാലഹള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക കൂട്ടായ്മയായ ഓൺസ്റ്റേജിന്റെ ഭരണസമിതി...

ബെംഗളൂരുവിൽ കോളേജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി; നാല് പേർ പിടിയിൽ

ബെംഗളൂരു: അന്നപൂർണേശ്വരി നഗറിൽ കോളേജ് വിദ്യാർത്ഥി പട്ടാപ്പകൽ കുത്തേറ്റ് മരിച്ചു. നാഗർഭാവി...

Related Articles

Popular Categories