ബെംഗളൂരു: മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായി ധര്‍മസ്ഥലയില്‍ നടത്തിവരുന്ന പരിശോധന താത്കാലികമായി നിര്‍ത്തി. മണ്ണ് മാറ്റിയുള്ള പരിശോധന ഫൊറെന്‍സിക് റിപ്പോര്‍ട്ട് വരുന്നത് വരെ നിര്‍ത്തിവയ്ക്കുന്നതായി കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര നിയമസഭയില്‍ പറഞ്ഞു. തിരിച്ചിൽ വേണമോയെന്നകാര്യം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തീരുമാനിക്കുമെന്നും അതിൽ സർക്കാർ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുവരെനടന്ന തിരച്ചിലിൽ ഒരു അസ്ഥികൂടവും ഏതാനും അസ്ഥികൂട ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഇവ ഫൊറൻസിക് ലബോറട്രിയിലേക്ക് പരിശോധനയ്ക്കയച്ചു. ഇവയുടെ ഫലംവന്നശേഷമാണ് കേസിലെ യഥാർഥ അന്വേഷണം ആരംഭിക്കുകയെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.സുതാര്യമായുമുള്ള അന്വേഷണമാണ് സർക്കാർ ലക്ഷ്യമെന്നും ഒരു തലത്തിലുള്ള സമ്മർദത്തിനും വഴങ്ങില്ലെന്നും പരമേശ്വര വ്യക്തമാക്കി. നിയമസഭയിൽനടന്ന ചർച്ചകൾക്ക് മറുപടിയായാണ് മന്ത്രി പ്രസ്താവന നടത്തിയത്.
SUMMARY: Dharamsthala disclosure: Earthmoving testing has been temporarily halted