ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിന് അനുബന്ധമായി നിർമിച്ച പുതിയ റാംപ് റോഡ് (ലൂപ് റോഡ്) ഗതാഗതത്തിന് തുറന്നു കൊടുത്തു. റാംപ് റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ, നഗരവികസന മന്ത്രി ബൈരതി സുരേഷ്, എൻ.എ. ഹാരിസ് എംഎൽഎ തുടങ്ങിയവർ സംബന്ധിച്ചു.
പഴയ മേൽപ്പാലത്തെ ബന്ധിപ്പിച്ച് 700 മീറ്റർ നീളമുള്ള റാംപാണ് നിർമിച്ചിരിക്കുന്നത്. 80 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ ലൂപ് പാതയിലൂടെ ഗതാഗതക്കുരുക്കിന്റെ 30 ശതമാനം കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നാഗവാര, കെ.ആർ. പുരം, മേഖ്രി സർക്കിൾ എന്നിവിടങ്ങളിലേക്ക് വേഗത്തിൽ എത്താൻ റാംപ് റോഡിലൂടെ സാധിക്കും. ഹെബ്ബാൾ ജങ്ഷൻ വഴി വരുന്ന യാത്രക്കാർക്ക് പുതിയ റാംപ് റോഡ് അനുഗ്രഹമാകും.
SUMMARY: New ramp road at Hebbal flyover opened