ബെംഗളൂരു: വിൽസൺ ഗാർഡനിലെ സിലിണ്ടർ സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. കസ്തൂരമ്മ (28), മകൾ കായല (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ 40 ശതമാനത്തോളം പൊള്ളലേറ്റ ഇരുവരും ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
ഓഗസ്റ്റ് 15 ന് ശ്രീരാമ കോളനിയിലെ ചിന്നയാനപാളയിലായിരുന്നു അപകടം. സ്ഫോടനം നടന്ന ദിവസം മുബാറക് എന്ന 8 വയസ്സുള്ള ഒരു ആൺകുട്ടി മരിച്ചിരുന്നു, ഗുരുതരമായി പരുക്കേറ്റ
കസ്തൂരമ്മയും കായലയും ഉൾപ്പെടെ ഒമ്പത് പേർ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഡുഗോഡി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടക്കുകയാണ്.
SUMMARY: Bengaluru
Gas cylinder accident in Wilson Garden: Mother and daughter die from burns, death toll rises to three