തൃശൂർ: ആലുവയില്‍ അഞ്ച് വയസുകാരിയായ കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് ആലത്തിന് ജയിലില്‍ മർദനം. വിയ്യൂർ സെൻട്രല്‍ ജയില്‍ നിന്നും സഹ തടവുകാരനില്‍ നിന്നുമാണ് പ്രതിക്ക് മർദനമേറ്റത്. ജയില്‍ വരാന്തയിലൂടെ നടന്നു പോകുമ്പോൾ സഹതടവുകാരനായ കോട്ടയം സ്വദേശി രഹിലാല്‍ ആക്രമിക്കുകയായിരുന്നു.
മർദനത്തില്‍ തലയ്ക്ക് പരുക്കേറ്റ അസഫാക്കിനെ മെഡിക്കല്‍ കോളെജില്‍ ചികിത്സ നല്‍കിയതിന് ശേഷം ജയിലിലേക്ക് തിരിച്ച് കൊണ്ട് വന്നു. ഇയാള്‍ക്ക് തലയില്‍ തുന്നല്‍ ഉണ്ട്. നേരത്തെ ജയിലില്‍ ഇയാള്‍ സംഘർഷം ഉണ്ടാക്കിയിരുന്നു. അസഫാക്ക് ആലത്തെ ജയിലില്‍ നിന്നും മാറ്റുന്നതിനുള്ള നടപടി തുടങ്ങിയതായി വിയ്യൂർ ജയില്‍ അധികൃതർ അറിയിച്ചു.
2023 ജൂലൈയിലാണ് ആലുവയില്‍ ബിഹാർ സ്വദേശികളുടെ അഞ്ച് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
SUMMARY: The accused who raped and murdered a five-year-old girl in Aluva was beaten in prison