ചെന്നൈ: അയല്‍വാസി വളർത്തുന്ന പിറ്റ്ബുളളിന്റെ ആക്രമണത്തില്‍ 55കാരന് ദാരുണാന്ത്യം. ചെന്നൈയിലെ ജാഫർഖാൻപേട്ടിലാണ് സംഭവം. നായയുടെ ആക്രമണത്തില്‍ കരുണാകരൻ എന്നയാളാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ പൂങ്കൊടിയുടെ വളർത്തുനായയാണ് കരുണാകരനെ ആക്രമിച്ചത്. നായയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയ്ക്കും കടിയേറ്റു.
ഇവർ നിലവില്‍ ചികിത്സയിലാണ്. ഡിസ്ചാർജ് ചെയ്തുകഴിഞ്ഞാല്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് സ്ഥിരീകരിച്ചു. വെറ്ററിനറി ഉദ്യോഗസ്ഥർ പിറ്റ്ബുള്ളിനെ പിടികൂടിയിട്ടുണ്ട്. കരുണാകരന്റെ ജനനേന്ദ്രീയത്തിലടക്കം നായ കടിച്ചു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നായയെ മാറ്റാൻ ഉടമയോട് നേരത്തെ ആവശ്യപ്പെട്ടിരുവെന്നും എന്നാല്‍ അത് അവർ കാര്യമാക്കിയില്ലെന്നും അയല്‍വാസികള്‍ പറഞ്ഞു.
SUMMARY: Neighbor’s dog kills elderly man