മലപ്പുറം: മലപ്പുറം കിഴക്കെ ചാത്തല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു. കിഴക്കേ ചാത്തല്ലൂരില്‍ പട്ടീരി വീട്ടില്‍ കല്യാണി അമ്മ (68) ആണ് മരിച്ചത്. വനത്തിനകത്തെ ചോലയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.
കഴിഞ്ഞ രാത്രിയില്‍ കാട്ടാന പ്രദേശത്ത് തമ്പടിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വനം ഉദ്യോഗസ്ഥര്‍ ആനയെ തുരത്തുന്നതിനിടെയാണ് സംഭവം. ഇതറിയാതെ കല്യാണിയമ്മ വനത്തിനകത്തെ ചോലയിലേക്ക് പോവുകയായിരുന്നു. ഇതിനിടെ ആനയുടെ മുമ്പിലകപ്പെട്ടു.
രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാരും വനം ഉദ്യോഗസ്ഥരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വനാതിര്‍ത്തിയില്‍ കാട്ടാന ഇപ്പൊഴുമുണ്ടെന്നും തുരത്തണമെന്നുമാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു.
SUMMARY: Elderly woman dies in wild elephant attack in Malappuram