ബെംഗളൂരു: റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഹാസൻ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ ബേട്ടയിലാണ് സംഭവം. വി.ജി കൊപ്പൽ സ്വദേശി കിരൺ (19) ആണ് മരിച്ചത്.
കിരൺ കബ്ബാലിഗെരെക്ക് സമീപമുള്ള വയലിൽ ഉഴുതുമറിക്കാൻ എത്തിയതായിരുന്നു. ജോലി പൂർത്തിയാക്കിയ ശേഷം മിനി ട്രാക്ടർ കബ്ബാലിഗെരെ ബെട്ടയിലേക്ക് കൊണ്ടുപോയി. തിരികെ വരുമ്പോൾ കുത്തനെയുള്ള വളവിൽ റീൽ പകർത്താൻ ശ്രമിച്ചപ്പോൾ ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. കിരൺ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
SUMMARY: Young man dies after tractor overturns during reels filming