ചൈന: ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന കൂറ്റൻ പാലം തകർന്നു വീണു. അപകടത്തില്‍ 12 പേർ മരിച്ചതായും നാല് പേരെ കാണാതായതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. യെല്ലോ നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്.
A bridge under construction collapsed in northwest China on Friday, killing six and leaving 10 missing. The arch gave way and plunged into the Yellow River.pic.twitter.com/izB7OZwmBH
— Volcaholic 🌋 (@volcaholic1) August 22, 2025
റിപ്പോർട്ടുകള്‍ പ്രകാരം, പാലത്തിന്റെ പ്രധാന സ്റ്റീല്‍ കേബിളുകളിലൊന്ന് പൊട്ടിയതാണ് അപകട കാരണം. ഇതിന്റെ ഫലമായി പാലത്തിന്റെ മധ്യഭാഗം നദിയിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് ഏകദേശം 16 തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നതായി ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. ഇവരില്‍ 15 പേർ സാധാരണ തൊഴിലാളികളും ഒരാള്‍ പ്രോജക്‌ട് മാനേജറുമായിരുന്നു.
അപകടവിവരം അറിഞ്ഞയുടൻ തന്നെ ദുരന്തനിവാരണ സേനാംഗങ്ങള്‍ രക്ഷാപ്രവർത്തനങ്ങള്‍ക്കായി സ്ഥലത്തെത്തി. കാണാതായവർക്കുവേണ്ടിയുള്ള തിരച്ചില്‍ ഊർജ്ജിതമായി തുടരുന്നു. സിചുവാൻ-ക്വിങ്ഹായ് റെയില്‍വേ പദ്ധതിയുടെ ഭാഗമായ ഈ പാലം നിർമാണം പൂർത്തിയായാല്‍ ലോകത്തിലെ ഏറ്റവും വലിയ ഇരട്ടട്രാക്കുള്ള സ്റ്റീല്‍ ആർച്ച് പാലമായി മാറുമായിരുന്നു.
SUMMARY: A huge bridge under construction in China collapsed, killing 12 people