Saturday, August 23, 2025
25.4 C
Bengaluru

ഗണേശോത്സവം: കേരളത്തിലേക്കുള്‍പ്പെടെ 1500 സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കുമുൾപ്പെടെ 1500 സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി. ബെംഗളൂരുവിലെ വിവിധ സ്റ്റേഷനുകളിൽനിന്നും ഓഗസ്റ്റ് 25, 26 തീയതികളിലാണ് സർവീസുകൾ പുറപ്പെടുക. 27, 31 തീയതികളിൽ കർണാടകയില്‍ നിന്നും കർണാടകയ്ക്ക് പുറത്തുനിന്നും ബെംഗളൂരുവിലേക്കും സ്പെഷ്യല്‍ സർവീസുകൾ നടത്തും.

കേരളത്തിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക. ശാന്തിനഗറിലെ ബിഎംടിസി ബസ് സ്റ്റേഷനിൽനിന്നുമാണ് സർവീസ് പുറപ്പെടുക. ബസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. തമിഴ്‌നാട്ടിലെ മധുരൈ, കുംഭകോണം, ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും ശാന്തിനഗറിലെ ബിഎംടിസി ബസ് സ്റ്റേഷനിൽനിന്നും പ്രത്യേക സർവീസുകൾ പുറപ്പെടും.

കെംപെഗൗഡ ബസ് സ്റ്റേഷനിൽനിന്നും ധർമസ്ഥല, കുക്കെ സുബ്രഹ്മണ്യ, ശിവമോഗ, ഹാസൻ, മംഗളൂരു, കുന്ദാപുര, ശൃംഗേരി, ഹൊറനാട്, ദാവണഗെരെ, ഹുബ്ബള്ളി, ധാർവാഡ്, ബെളഗാവി, വിജയപുര, ഗോകർണ, സിർസി, കാർവാർ, രായ്ച്ചൂരു, കലബുറഗി, ബല്ലാരി, കൊപ്പാൾ, യാദ്ഗിർ, ബീദർ, തിരുപ്പതി, വിജയവാഡ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ബസുകൾ പുറപ്പെടും. മൈസൂരു റോഡ് ബസ് സ്റ്റേഷനിൽനിന്നും മൈസൂരു, ഹുൻസൂരു, പെരിയപട്ടണ, വീരാജ്‌പേട്ട്, കുശാൽനഗർ, മടിക്കേരി എന്നിവിടങ്ങളിലേക്കും സ്പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ട്.
SUMMARY: Ganesh festival: Karnataka RTC arranges 1500 special services including to Kerala

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ധർമ്മസ്ഥല കേസ്; പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ വൻ വിവാദത്തിന് കാരണമായ ധർമസ്ഥല കേസിലെ...

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ്; ബിഗ് ബോസ് താരം ജാസ്മിന്‍ ജാഫറിനെതിരെ പോലീസില്‍ പരാതി

തൃശൂര്‍: മുന്‍ബിഗ്‌ബോസ് റിയാലിറ്റി ഷോ താരവും ഫാഷന്‍ ഇന്‍ഫ്ലുവന്‍സറുമായ ജാസ്മിന്‍ ജാഫറിനെതിരെ...

സ്വര്‍ണവില വീണ്ടും കുത്തനെ ഉയര്‍ന്നു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. പവന് 800 രൂപയാണ് വർധിച്ചത്....

ധര്‍മസ്ഥല കേസില്‍ വമ്പന്‍ ട്വിസ്റ്റ്; അനന്യ ഭട്ടിന്റെ തിരോധാനം നുണക്കഥ, അനന്യയുടെ അമ്മയെന്ന് പറഞ്ഞ സുജാത ഭട്ടിന് മകളില്ല

ബെംഗളൂരു: കര്‍ണാടകയിലെ ധര്‍മസ്ഥല ക്ഷേത്രപരിസരത്തുനിന്നും 2003-ല്‍ കാണാതായ അനന്യ ഭട്ടിന്റെ തിരോധാനം...

സ്ത്രീയുടെ മൃതദേഹം ഓടയിൽ തിരുകിക്കയറ്റിയ നിലയിൽ

എറണാകുളം: കോതമംഗലം ഊന്നുകല്ലിൽ ആൾത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയിൽ സ്ത്രീയെ...

Topics

ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബൈക്കപകടത്തെ തുടർന്ന് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു....

ബിബിഎംപി വാർഡ് പുനർനിർണയം നവംബർ ഒന്നിനകം പൂർത്തിയാകും: ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന്...

നിയമസഭയിൽ ആർ.എസ്.എസ് പ്രാര്‍ഥനാഗാനം ആലപിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ

ബെംഗളൂരു : നിയമസഭയിൽ ആർഎസ്എസ് ​പ്രാര്‍ഥനാഗാനം ആലപിച്ച്  കർണാടക ഉപമുഖ്യമന്ത്രി ഡി...

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുടിശിക; 50% ഇളവ് പ്രഖ്യാപിച്ച് ബെംഗളൂരു ട്രാഫിക് പോലീസ്

ബെംഗളൂരു: ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ കുടിശിക 50% ഇളവോടെ അടയ്ക്കാമെന്ന്...

ബെംഗളൂരു ‘ഗ​ണേ​ശ ഉ​ത്സ​വ’ ആ​ഗ​സ്റ്റ് 27 മു​ത​ല്‍

ബെംഗളൂരു: ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ബെംഗളൂരുവില്‍ നടക്കുന്ന ഏറ്റവും പഴക്കമേറിയതും വലുതുമായ സാംസ്കാരിക...

പുത്തന്‍ എസി സ്ലീപ്പര്‍ ബസുകള്‍; ബെംഗളൂരുവിൽ നിന്നും നാട്ടിലേക്ക് ഇനി കേരള ആര്‍ടിസിയില്‍ അടിപൊളി യാത്ര

ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക്‌ കണക്കിലെടുത്ത്‌ കര്‍ണാടകയിലെക്കടക്കം കൂടുതല്‍ അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച്...

ബെംഗളൂരുവിൽ ബൈക്ക് ടാക്സി സർവീസുകൾ വീണ്ടും നിരത്തില്‍

ബെംഗളൂരു : ബൈക്ക് ടാക്സി നിരോധനം ഭരണഘടനാ വിരുദ്ധമെന്ന ഹൈക്കോടതി നിരീക്ഷണം പുറത്ത്...

ചിട്ടി തട്ടിപ്പുകേസ്; മലയാളി ദമ്പതിമാർക്ക് മുൻകൂർജാമ്യം

ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടിനടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണവുമായി മുങ്ങിയെന്ന കേസിൽ പ്രതികളായ...

Related News

Popular Categories

You cannot copy content of this page