തിരുവനന്തപുരം: ബൈക്ക് പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടർന്ന് കൊച്ചുള്ളൂരില്‍ പോലീസുകാരന് കുത്തേറ്റു. തിരുവനന്തപുരം വലിയതുറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ മനുവിനാണ് കുത്തേറ്റത്. മനുവിന്റെ മുഖത്തും വയറിനും മുറിവേറ്റിട്ടുണ്ട്. സംഭവത്തിൽ പാറോട്ടുകോണം സ്വദേശി സജീവിനെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയാണ് പോലീസ് ഉദ്യോഗസ്ഥന്റെ വീടിനു മുന്നില്‍ വെച്ച് ഇയാള്‍ അദ്ദേഹത്തെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ മനുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചില്‍ രണ്ട് കുത്തേറ്റിട്ടുണ്ട്.
SUMMARY: Argument over parking; Policeman stabbed in Thiruvananthapuram