തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ. വാട്സാപ്പിലൂടെ ലൈംഗിക ചുവയുള്ള സന്ദേശം അയച്ചുവെന്നാണ് പരാതി. തിരുവനന്തപുരം റേഞ്ച് ഐജി അജിതാ ബീഗത്തിനാണ് പരാതി നൽകിയത്. സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്ന ഡിഐജിക്കാണ് പരാതി നൽകിയത്.
തലസ്ഥാനത്തുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി. തെക്കൻ ജില്ലയിൽ ജില്ലാ പൊലീസ് മേധാവിയായിരുന്നപ്പോൾ ഉദ്യോഗസ്ഥൻ സന്ദേശമയച്ചുവെന്നാണ് പരാതി. രണ്ട് വനിതാ എസ്ഐമാരാണ് പരാതിക്കാർ. സന്ദേശം കണ്ടിട്ട് മറുപടി കൊടുക്കാതിരുന്നാൽ തുടരെത്തുടരെ സന്ദേശമയക്കുമെന്നാണ് പരാതിയിൽ പറയുന്നത്.
തിരുവനന്തപുരത്ത് സുപ്രധാന ചുമതലയിലാണ് ഐപിഎസ് ഉദ്യോഗസ്ഥൻ ഇപ്പോൾ ജോലി ചെയ്യുന്നത്. അതീവ രഹസ്യമായി പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. പരാതിക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്. രണ്ട് പരാതിക്കാരും പരാതിയിൽ ഉറച്ചുനിൽക്കുകയും മൊഴി നൽകുകയും ചെയ്തിട്ടുണ്ട്.
SUMMARY: Women SIs file complaint against senior IPS officer for sending abusive messages