കൊച്ചി: കേരളത്തിൽ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ ദിവസം താഴേക്ക് ഇറങ്ങിയ സ്വർണ വിലയാണ് ഇന്ന് വീണ്ടും കൂടിയത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 74,840 രൂപയായി. ഇന്നലെ 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. അതേസമയം, ഗ്രാമിന് ഇന്ന് 50 രൂപയാണ് വര്‍ധിച്ചത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 9,355 രൂപയാണ്.
ഓഗസ്റ്റ് എട്ടാം തീയതി ചരിത്രത്തിലെ തന്നെ റെക്കോർഡ് വിലയില്‍ എത്തിയ ശേഷം, അടുത്ത ദിവസങ്ങളില്‍ സ്വർണ വില 2,300 രൂപയോളം കുറഞ്ഞിരുന്നു. കുറഞ്ഞും കൂടിയും കാര്യമായി മാറ്റമില്ലാതെ നിലനിന്നിരുന്ന സ്വർണ വിലയാണ് ഇന്ന് വീണ്ടും വർധിച്ചിരിക്കുന്നത്.
ഈ മാസം ഒമ്പതാം തീയതി മുതലാണ് സ്വർണ വിലയില്‍ ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. ഓഗസ്റ്റ് എട്ടിന് രേഖപ്പെടുത്തിയ 75,760 രൂപയാണ് സ്വർണ വിലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്ക്. പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയായിരുന്നു. അടുത്ത പന്ത്രണ്ട് ദിവസത്തിനിടെയാണ് വില 2,300 രൂപയോളം കുറഞ്ഞത്.
SUMMARY: Gold rate is increased