തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവ് ഉണ്ടായതായി പരാതി. കാട്ടാക്കട സ്വദേശിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യല്‍ ശസ്ത്രക്രിയയ്ക്കിടെ 50 CM നീളമുള്ള സര്‍ജിക്കല്‍ ട്യൂബാണ് കുടുങ്ങിയത്. ഒരു വർഷം മുമ്പാണ് യുവതിക്ക് തൈറോയ്ഡ് ശസ്ത്രക്രിയ നടന്നത്.
ഈ സമയത്ത് കുടുങ്ങിയതാകാമെന്നാണ് നിഗമനം. കഫക്കെട്ട് ഉണ്ടായതിനെ തുടർന്ന് നടത്തിയ എക്സ്റേ പരിശോധനയിലാണ് നെഞ്ചില്‍ കുടുങ്ങിയ നിലയില്‍ സർജിക്കല്‍ ട്യൂബ് കണ്ടെത്തിയത്. എന്നാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിയുമായി യുവതി എത്തിയെങ്കിലും ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഇക്കാര്യം നിഷേധിക്കുകയായിരുന്നു.
SUMMARY: Surgical error at Thiruvananthapuram General Hospital; Surgical tube gets stuck inside woman’s chest