കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സാന്ദ്രാ തോമസിന് തോല്‍വി. സെക്രട്ടറിയായി മമ്മി സെഞ്ച്വറി തിരഞ്ഞെടുക്കപ്പെട്ടു. സാബു ചെറിയാനാണ് വൈസ് പ്രസിഡന്റ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പിലും സാന്ദ്രാ തോമസ് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.
ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം സജി നന്ത്യാട്ട് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. ചേംബര്‍ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നേരത്തെ നിര്‍മാതാവ് സാന്ദ്രാ തോമസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ നാമനിര്‍ദേശ പത്രിക നൽകിയത്.
SUMMARY: Film Chamber elections; Mummy Century Secretary, Sandra Thomas defeated