Monday, October 13, 2025
21.5 C
Bengaluru

PCOD: പരിഹാരം ആയുര്‍വേദത്തില്‍

എന്താണ് PCOD?

പോളി സിസ്റ്റിക് ഓവറിയന്‍ ഡിസീസ് (പിസിഒഡി). ഇന്നത്തെ ജീവിത രീതിയും ഭക്ഷണശീലങ്ങളും ആണ് ഇതിന്റെ മുഖ്യ കാരണം. ഹോര്‍മോണ്‍ ഉത്പാദനത്തില്‍ വരുന്ന വ്യതിയാനം ആണ് പിസിഒഡി എന്നൊരു അവസ്ഥയിലേക്ക് നയിക്കുന്നത്. ചെറിയ cyst കള്‍ ഓവറിയില്‍ രൂപപ്പെടുകയും തുടര്‍ന്നു അമിത വണ്ണം, ക്രമം തെറ്റിയ ആര്‍ത്തവം (menstruations), അമിതരോമ വളര്‍ച്ച, ക്ഷീണം, മുടി കൊഴിച്ചില്‍, ഇങ്ങനെ ഉള്ള പല പല ലക്ഷണങ്ങളോട് കൂടിയും ആണ് രോഗികള്‍ പലപ്പോഴും സമീപിക്കാറുള്ളത്.

കൂടുതലും രോഗികളില്‍ അമിതാവണ്ണം ഉണ്ടാവാറുണ്ടെങ്കിലും, ലീന്‍ പിസിഒഡി പോലെ യുള്ള അവസ്ഥകളും ഉണ്ട്. ഇന്ന് ഇന്ത്യയില്‍ 20-25% ശതമാനം സ്ത്രീകളില്‍ PCOD കണ്ടു വരുന്നു, പലപ്പോളും ഇന്‍ഫെര്‍ട്ടിലിറ്റിയുടെ പ്രധാനകാരണമായി പറയുന്നതും പിസിഒഡി തന്നെ.

എങ്ങനെ കണ്ടെത്താം?
ക്രമം തെറ്റിയ ആര്‍ത്തവം, ഒന്നോ രണ്ടോമാസം ആര്‍ത്തവം ഇല്ലാതിരിക്കല്‍, അസഹ്യമായ വേദന, രക്തസ്രാവത്തില്‍ ഉള്ള കുറവ്, മാനസിക പിരിമുറുക്കം,അമിതമായി ഭാരം വര്‍ദ്ധിക്കുക എന്നതെല്ലാം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍ ആണ്.ഒരു വൈദ്യ നിര്‍ദ്ദേശത്തോടെ തുടര്‍ പരിശോധനകളായ സ്‌കാനിങ്, ചെയ്താല്‍ പിസിഒഡി സ്ഥിരീകരിക്കാനാകും.

പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കുമോ?

പിസിഒഡി എന്നത് തികച്ചും ഒരു ജീവിത ശൈലിരോഗമാണ്. തുടച്ചയായ വ്യായാമവും ഭക്ഷണ ക്രമീകരണവും, ആവശ്യമെങ്കില്‍ ആയുര്‍വേദ മരുന്നുകളും അതിന്റെ ചിട്ടയോടെ തുടര്‍ന്നാല്‍ പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കും.

ആഹാര ശീലങ്ങളില്‍ ശ്രദ്ധിക്കേണ്ടവ എന്തൊക്കെ ആണ്..?

ആഹാരം ആഹാരമായി മാത്രം കഴിക്കുക, അതിന്റെ സമയവും, അളവും നിശ്ചയിക്കുക എന്നത് ഏറ്റവും പ്രധാനമാണ്.

അനാവശ്യമായ ഡയറ്റിങ്ങും ശരിയായ നിര്‍ദ്ദേശം ഇല്ലാത്ത ഡയറ്റും അനാരോഗ്യത്തിലേക്ക് നയിക്കും എന്നതില്‍ സംശയം വേണ്ട….!
ഫാസ്റ്റ്ഫൂഡ്, മധുര പാനീയങ്ങള്‍,പാക്കറ്റ് ഫുഡ്, മധുര പലഹാരങ്ങള്‍, കാലറി അധികം അടങ്ങിയ ഭക്ഷണങ്ങള്‍, എണ്ണപലഹാരങ്ങള്‍ എന്നിവ തീര്‍ത്തും ഒഴിവാക്കാം.

◼️ ഡോ. വിനിയ വിപിൻ
ചീഫ് കൺസൾട്ടൻ്റ്, ആയുർവേദ സൗധ ബെംഗളൂരു
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം: 72049 10260, 72044 84666

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം; മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു

വാല്‍പ്പാറ: തമിഴ്നാട് വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു....

യുപിയില്‍ ദളിത് പ്ലസ് വണ്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി; നാലുപേര്‍ പിടിയില്‍

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ദളിത് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര...

ഹിറ്റ് ചിത്രങ്ങളുടെ ശില്‍പ്പി, ഛായാഗ്രാഹകന്‍ ബാബു അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ശില്‍പ്പിയായ പ്രമുഖ ഛായാഗ്രാഹകനായിരുന്ന...

കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് ഉയര്‍ത്താന്‍ നിര്‍ദേശം

ബെംഗളൂരു: സംസ്ഥാനത്ത് കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് ഉയര്‍ത്താന്‍ ബെസ്‌കോം നിര്‍ദേശിച്ചു. യൂണിറ്റിന്...

പത്തു വയസുകാരി പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവം; റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്‍

ബെംഗളൂരു: മൈസൂരുവില്‍ 10 വയസുകാരി പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി...

Topics

ദീപാവലി യാത്രാതിരക്ക്; ബെംഗളൂരു-കൊല്ലം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിൻ

തിരുവനന്തപുരം: ദീപാവലി അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരു-കൊല്ലം പാതയിൽ പ്രത്യേക ട്രെയിൻ സർവീസ്...

ദീപാവലി യാത്രത്തിരക്ക്; ബെംഗളൂരു-ചെന്നൈ റൂട്ടിൽ സ്പെഷ്യല്‍ ട്രെയിന്‍

ചെന്നൈ : ദീപാവലിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കും തിരിച്ചും സ്പെഷ്യല്‍...

വിദേശത്തുനിന്ന് ലഹരി കടത്ത്: രണ്ട് മലയാളികൾ അറസ്റ്റില്‍ 

ബെംഗളൂരു: വിദേശത്തുനിന്ന് പാഴ്‌സൽ വഴി ലഹരിമരുന്ന് എത്തിച്ച  സംഭവത്തിൽ മലയാളികളായ രണ്ടുപേർ...

വിന്റർ ഷെഡ്യൂൾ; കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ്

ബെംഗളൂരു: കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. വിന്റർ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഹംസഫർ എക്‌സ്പ്രസ് 11 ന് വഴി തിരിച്ചുവിടും

ബെംഗളുരു: ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയ്ക്കു പാലം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 11...

ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷം; വീഡിയോ വൈറല്‍

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷ വീഡിയോ സോഷ്യല്‍...

ടിജെഎസ് ജോര്‍ജിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബെംഗളൂരുവില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ അ​ന്ത​രി​ച്ച മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ  ടിജെഎസ് ജോര്‍ജിന് വിടനല്‍കി സംസ്ഥാനം....

Related News

Popular Categories

You cannot copy content of this page