പറ്റ്ന: വോട്ടു കൊള്ളയ്ക്കും ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനും എതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയുടെ പര്യടനം ഇന്ന് അവസാനിക്കും. പതിനാലാം ദിനമായ ഇന്ന് ബിഹാറിലെ സരൺ ജില്ലയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്.
വോട്ടർ അധികാർ യാത്രയില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ പങ്കുചേര്‍ന്നു. ബിഹാറിലെ വെസ്റ്റ് ചമ്പാരനിൽനിന്നാണ് സിദ്ധരാമയ്യ യാത്രക്കൊപ്പം ചേർന്നത്. 1991ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ, വഞ്ചന കാരണം തനിക്ക് തോൽക്കേണ്ടി വന്നുവെന്ന് യാത്രക്കിടെ നടന്ന പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 17ന് സസറാമിൽ നിന്ന് ആരംഭിച്ച യാത്രക്ക് വലിയ ജന പിന്തുണയാണ് ലഭിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തുടങ്ങി ഇന്ത്യാ സഖ്യത്തിലെ മുതിർന്ന നേതാക്കൾ അടക്കം യാത്രയിൽ അണിനിരന്നിരുന്നു. നാളെ ഒരു ദിവസത്തെ ഇടവേളക്കുശേഷം. സെപ്റ്റംബർ ഒന്നിന് പട്നയിൽ വോട്ട് കൊള്ളക്കെതിരെ മഹാറാലി സംഘടിപ്പിക്കും. ഇന്ത്യ സഖ്യത്തിലെ നേതാക്കൾ റാലിയിൽ പങ്കെടുക്കും.
SUMMARY: Rahul Gandhi’s Voter Adhikar Yatra will end today