തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോർഡ് വില്‍പ്പനയുമായി മില്‍മ. പാല്‍, തൈര്, ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡ് നേട്ടമാണ് മില്‍മ കൈവരിച്ചത്. ഉത്രാട ദിനത്തില്‍ മാത്രം 38,03, 388 ലിറ്റർ പാലും 3,97,672 കിലോ തൈരുമാണ് മില്‍മ ഔട്ട്ലെറ്റുകള്‍ വഴി വിറ്റഴിച്ചത്.
തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളിലായി മില്‍മ 1,19,58,751 ലിറ്റര്‍ പാലും 14,58,278 ലക്ഷം കിലോ തൈരുമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം 37,00,209 ലിറ്റര്‍ പാലും 3,91, 923 കിലോ കിലോ തൈരുമായിരുന്നു വില്‍പ്പന നടത്തിയത്. കഴിഞ്ഞ വർഷത്തെക്കാള്‍ വില്‍പ്പനയില്‍ ശരാശരി അഞ്ച് ശതമാനം വളര്‍ച്ചയാണ് മില്‍മയ്ക്ക് ഇക്കുറി ഉണ്ടായത്.
SUMMARY: Onam: Milma sets all-time record in milk and yogurt sales