ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഒരു ഭീകരനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റു. അതിര്‍ത്തി മേഖലയില്‍ നിന്നും പാക്കിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെയും സൈന്യം പിടികൂടി. കൂടുതല്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയാതായി സൈന്യം വ്യക്തമാക്കി.
കുല്‍ഗാം ജില്ലയിലെ ഗുദ്ധാര്‍ മേഖലയിലാണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടിയത്. മേഖലയിലേക്ക് മൂന്ന് ഭീകരര്‍ നുഴഞ്ഞു കയറിയതായാണ് വിവരം. ജമ്മു കാശ്മീര്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഒളിഞ്ഞിരിക്കുന്ന ഭീകരര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
SUMMARY: Encounter in Jammu and Kashmir’s Kulgam; Terrorist killed, three jawans injured