ബെംഗളൂരു: എറണാകുളം- ബെംഗളൂരു–എറണാകുളം സൂപ്പർഫാസ്റ്റ് ഇൻറർസിറ്റി ട്രെയിൻ ഇനി മുതൽ എക്സ്പ്രസ് വിഭാഗത്തിലേക്ക്. സമയക്രമത്തിലെ മാറ്റങ്ങളാൽ ശരാശരി വേഗം 55 കി.മീ/മണിക്കൂർക്ക് താഴെയായതിനാലാണ് നടപടി.
ഇപ്പോൾ 12677/12678 കെ.എസ്.ആർ. ബെംഗളൂരു–എറണാകുളം–കെ.എസ്.ആർ. ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്ന നിലയിൽ സർവീസ് നടത്തുന്ന ട്രെയിൻ ഇനി 16377/16378 എക്സ്പ്രസ് ആയി ഓടും. മാറ്റം ഡിസംബർ 3, 2025 മുതൽ പ്രാബല്യത്തിൽ വരും.
SUMMARY: Ernakulam-Bengaluru Intercity Superfast to be Express from now on