ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയായ ആർവി റോഡിൽനിന്ന് ബൊമ്മസാന്ദ്രയിലേക്കുള്ള യെല്ലോ ലൈനിൽ ഒരു ട്രെയിന്‍ കൂടി സര്‍വീസ് നടത്തും. നിലവിലുള്ള മൂന്നു ട്രെയിനുകള്‍ക്ക് പുറമെയാണിത്. ഇതോടെ ഈ പാതയിൽ ആകെ നാല് ട്രെയിനുകളാകും സര്‍വീസ് നടത്തുക.
നിലവിലുള്ള സർവീസുകളുടെ ഇടവേളകൾ പുതിയ ട്രെയിന്‍ വരുന്നതോടെ കുറച്ചുകൂടി ചുരുങ്ങും. നിലവിൽ 25 മിനിറ്റ് കൂടുമ്പോഴാണ് ട്രെയിന്‍ ഉള്ളത്. ഇത് 19 മിനിറ്റ് ആയി മാറും. രാവിലെ ആറുമണിക്ക് ആദ്യ സർവീസ് തുടങ്ങും. നിലവിൽ ഇത് 6.30-നാണ്. ഞായറാഴ്ചകളിൽ രാവിലെ ഏഴ് മണിക്കായിരിക്കും ആദ്യ സർവീസ് തുടങ്ങുക. അതേസമയം രാത്രി അവസാന ട്രെയിന്‍ പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല. ആർവി റോഡിൽനിന്ന് 11.55-നും ബൊമ്മസാന്ദ്രയിൽനിന്ന് 10.42-നുമാണ് അവസാന ട്രെയിന്‍ പുറപ്പെടുക.
SUMMARY: Namma Metro: Fourth train on Yellow Line to start service from today