മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധന ഫലം പോസിറ്റീവ് എന്ന് കണ്ടെത്തി. വിദഗ്ധ പരിശോധനയ്ക്കായി സ്രവം തിരുവനന്തപുരത്തെക്ക് അയച്ചിരിക്കുകയാണ്.
അതേസമയം, കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവില്‍, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് ഒമ്പത് പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇയാള്‍ നിലവില്‍ വെൻ്റിലേറ്റർ സഹായത്തിലാണ്.
SUMMARY: One more person in the state tests positive for amoebic encephalitis