ബെംഗളൂരു: സർക്കാർ റെസിഡെൻഷ്യൽ സ്കൂളിൽ ഭക്ഷ്യവിഷബാധ. 80 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെളഗാവി ഹിരെകൊഡി മൊറാർജി ദേശായി റെസിഡെൻഷ്യൽ സ്കൂളിലെ കുട്ടികൾക്കാണ് അസുഖബാധയുണ്ടായത്. വെള്ളിയാഴ്ച രാവിലെ ഹോസ്റ്റലിൽനിന്ന് പ്രഭാതഭക്ഷണം കഴിച്ചതിനെത്തുടർന്നായിരുന്നു സംഭവം.
കുട്ടികൾക്ക് ഛർദിയും വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. ഉടൻ കുട്ടികളെ ചിക്കൊടി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.
SUMMARY: Food poisoning at residential school; 80 children hospitalized