Sunday, September 14, 2025
27.7 C
Bengaluru

ഹണി ട്രാപ്പില്‍ കുടുക്കി യുവാക്കളെ ക്രൂരമായി മര്‍ദിച്ചു; ദമ്പതികള്‍ അറസ്റ്റില്‍

പത്തനംതിട്ട: ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച ദമ്പതികള്‍ അറസ്റ്റില്‍. ചരല്‍കുന്ന് സ്വദേശികളും യുവദമ്പതികളുമായ ജയേഷും രശ്മിയുമാണ് അറസ്റ്റിലായത്. ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് അവരുടെ ക്രൂരതകള്‍ക്ക് ഇരകളായത്. ദമ്പതികള്‍ക്ക് സൈക്കോപ്പതി മനോനിലയാണെന്നാണ് പോലിസ് പറയുന്നത്.

റാന്നി സ്വദേശിയായ യുവാവുമായി ഫോണിലൂടെയാണ് രശ്മി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് വീട്ടിലേക്ക് ക്ഷണിച്ചു. മാരാമണ്‍ ജങ്ഷനില്‍ വന്ന യുവാവിനെ ജയേഷാണ് വീട്ടിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് രശ്മിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോലെ അഭിനയിക്കാന്‍ ഭീഷണിപ്പെടുത്തി രംഗങ്ങള്‍ മൊബൈല്‍ഫോണില്‍ ചിത്രീകരിച്ചു. അതിന് ശേഷം യുവാവിനെ കയര്‍കൊണ്ട് മച്ചില്‍ കെട്ടിത്തൂക്കി.

മുളക് പൊടി കലക്കിയ വെള്ളം ജനനേന്ദ്രിയത്തില്‍ സ്‌പ്രേ ചെയ്തു. ജനനേന്ദ്രിയത്തില്‍ 23 സ്റ്റേപ്ലര്‍ പിന്നുകളും അടിച്ചു. അതിന് ശേഷം നഖം പിഴുതെടുത്ത് റോഡില്‍ തള്ളി. യുവാവിനെ റോഡില്‍ കണ്ട ഓട്ടോ തൊഴിലാളികളാണ് ആശുപത്രിയില്‍ എത്തിച്ചത്. യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയ വിവരം ആശുപത്രി അധികൃതരാണ് പോലിസിനെ അറിയിച്ചത്.

എന്താണ് സംഭവിച്ചതെന്ന് നാണക്കേടുകാരണം യുവാവ് പോലിസിനോട് പറഞ്ഞില്ല. മറ്റു കാരണങ്ങളാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചിലരെ പോലിസ് കസ്റ്റഡിയിലും എടുത്തിരുന്നു. സംശയം തോന്നി വിശദമായി നടത്തിയ അന്വേഷണത്തിലാണ് ദമ്പതികള്‍ പിടിയിലായത്. റാന്നി സ്വദേശിയുടെ പണവും ദമ്പതികള്‍ മോഷ്ടിച്ചു. വിശദമായ അന്വേഷണത്തിന് എസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

SUMMARY: Couple arrested for brutally beating youths by trapping them in honey traps

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

നിയമസഭയിൽ മാങ്കൂട്ടത്തിലിന് പ്രത്യേക ബ്ലോക്ക്; സ്പീക്കറുടെ തീരുമാനം വി ഡി സതീശന്റെ കത്തിന്റെ അടിസ്ഥാനത്തില്‍

തിരുവനന്തപുരം: ലൈംഗികാരോപണം നേരിട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ ഇനി...

ഉറങ്ങിക്കിടന്ന വിദ്യാര്‍ഥികളുടെ കണ്ണില്‍ പശ ഒഴിച്ച്‌ സഹപാഠികള്‍; അവശനിലയിലായ എട്ട് പേര്‍ ആശുപത്രിയില്‍

ഭുവനേശ്വർ: ഉറങ്ങുന്നതിനിടെ സഹപാഠികള്‍ കണ്ണില്‍ പശ തേച്ചൊട്ടിച്ചതിനെത്തുടർന്ന് 8 വിദ്യാർഥികള്‍ ആശുപത്രിയില്‍....

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനിടെ ആനയിടഞ്ഞു; ഒടുവില്‍ തളച്ചു

പാലക്കാട്: കുന്നത്തൂർമേട്ടിലെ കൃഷ്ണൻ കോവിലില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനിടെ ആനയിടഞ്ഞു. ചെർപ്പുളശ്ശേരി...

ഫയർസ്റ്റോംമേഴ്സ് ഫുട്ബോൾ ക്ലബ് ഓണാഘോഷം

ബെംഗളൂരു: ഹോരമാവ്–കൽക്കരെ മേഖലയിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ ഫയർസ്റ്റോംമേഴ്സ് ഫുട്ബോൾ ക്ലബ്...

ഗുജറാത്തില്‍ വളം നിര്‍മാണ പ്ലാന്റില്‍ തീപിടിത്തം; രണ്ട് തൊഴിലാളികള്‍ വെന്തുമരിച്ചു

ബറൂച്ച്‌: ഗുജറാത്തിലെ ബറൂച്ചിലുള്ള ഫാക്ടറിയില്‍ വന്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ട് തൊഴിലാളികള്‍...

Topics

പൂജ, ദസറ അവധി; 20 പ്രതിദിന സ്പെഷ്യല്‍ സര്‍വീസുമായി കേരള ആർടിസി

ബെംഗളൂരു: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക്...

ചരക്കുലോറി ഓട്ടോയിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും...

അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ 3 ദിവസം കാവേരി ജലവിതരണം മുടങ്ങും

ബെംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ...

ജയിലിൽ കഴിയുന്ന നടൻ ദർശൻ്റെ ഫ്ലാറ്റിൽ മോഷണം; 3 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

ബെംഗളൂരു: രേണുകസ്വാമി കേസിൽ ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന നടൻ ദർശന്റെ...

‘സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, കൈകളിൽ ഫംഗസ് ബാധ, ജീവിതം അസഹനീയമായി’ -കുറച്ചുവിഷം തരൂവെന്ന് കോടതിയോട് കന്നഡ നടൻ ദര്‍ശന്‍

ബെംഗളൂരു: ജയിൽവാസം സഹിക്കാൻ കഴിയുന്നില്ലെന്നും കുറച്ചു വിഷംനൽകാൻ ഉത്തരവിടണമെന്നും കോടതിയോട് കന്നഡ...

നമ്മ മെട്രോ: യെല്ലോ ലൈനിൽ നാലാമത്തെ ട്രെയിന്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും 

ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയായ ആർവി റോഡിൽനിന്ന്...

മെട്രോ പിങ്ക് ലൈനിൽ സർവീസ് അടുത്തവർഷം

ബെംഗളൂരു: നമ്മ മെട്രോയുടെ നാലാമത്തെ പാതയായ പിങ്ക് ലൈനില്‍ അടുത്തവർഷം മുതല്‍...

എറണാകുളം-ബെംഗളൂരു ഇൻ്റർസിറ്റി സൂപ്പർഫാസ്റ്റ് ഇനിമുതൽ എക്സ്പ്രസ്

ബെംഗളൂരു: എറണാകുളം- ബെംഗളൂരു–എറണാകുളം സൂപ്പർഫാസ്റ്റ് ഇൻറർസിറ്റി ട്രെയിൻ ഇനി മുതൽ എക്സ്പ്രസ്...

Related News

Popular Categories

You cannot copy content of this page