‘മാപ്പിടുമ്പോള്‍ ഓണാവട്ടെ ഓഡിയോ’; നാവിഗേഷന്‍ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

കൊച്ചി: നാവിഗേഷന്‍ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഓഡിയോ പ്രവര്‍ത്തനക്ഷമമാക്കുന്നത് യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. സ്‌ക്രീനില്‍ നോക്കാതെ തന്നെ വരാനിരിക്കുന്ന വളവുകള്‍, ട്രാഫിക് അലര്‍ട്ടുകള്‍ എന്നിവ പോലുള്ള നിര്‍ണായക വിവരങ്ങള്‍ ലഭ്യമാകുന്നതിനാല്‍ ഡ്രൈവിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വോയ്സ് നാവിഗേഷന്‍ അനുവദിക്കുന്നുവെന്നും മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘സാധ്യതയുള്ള അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും വേഗതയേറിയ വഴികള്‍ക്കായുള്ള നിര്‍ദ്ദേശങ്ങളും സമയബന്ധിതമായി ലഭിക്കുന്നു. ഇത് കൂടുതല്‍ കാര്യക്ഷമമായി നാവിഗേറ്റ് ചെയ്യാന്‍ സഹായിക്കുന്നു. ശരിയായി മൗണ്ട് ചെയ്യാത്ത ഡിവൈസുകളിലെ മാപ്പ് നിരന്തരം പരിശോധിക്കുന്നതിന് കൈകള്‍ പലപ്പോഴും സ്റ്റിയറിങ് വീലില്‍ നിന്ന് എടുക്കേണ്ടി വരുന്നു. നാവിഗേഷന്‍ ആപ്പിലെ ഓഡിയോ സന്ദേശങ്ങളെ ആശ്രയിക്കുന്നത് വഴി ഇത് കുറക്കാന്‍ സാധ്യമാണ്. നാവിഗേഷന്‍ ഡിവൈസുകള്‍ റോഡിലെ കാഴ്ചകള്‍ മറയാതെയും ശ്രദ്ധമാറാതെയും വീക്ഷിക്കാവുന്ന തരത്തില്‍ തന്നെ മൗണ്ട് ചെയ്യുക. അപരിചിതമായതോ സങ്കീര്‍ണ്ണമായതോ ആയ റോഡ് നെറ്റ്വര്‍ക്കുകളില്‍, ശരിയായ തിരിവുകള്‍ നടത്തുന്നതിന് ശബ്ദ സന്ദേശങ്ങളായി ദിശകളും ലെയ്ന്‍ മാര്‍ഗ്ഗനിര്‍ദ്ദേശവും ലഭ്യമാക്കുന്നത് ശ്രദ്ധയോടെ വഴി തെറ്റാതെ വാഹനം ഓടിക്കുന്നതിനു വളരെ സഹായകമാണ്.’- മോട്ടോര്‍ വാഹനവകുപ്പ് വിശദീകരിച്ചു.
SUMMARY: Motor Vehicles Department issues warning to those using navigation apps

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘കേരളീയ’ത്തില്‍ ഓണാഘോഷത്തിന് തുടക്കമായി

ബെംഗളൂരു: തുമകുരു റോഡ് നാഗസാന്ദ്ര പ്രെസ്റ്റീജ് ജിണ്ടാല്‍ സിറ്റി അപാര്‍ട്ട്മെന്റിലെ മലയാളിക്കൂട്ടായ്മയായ...

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് തിരക്കുള്ള സമയങ്ങളില്‍ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന മുന്നറിയിപ്പുമായി കെ എസ് ഇ ബി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വൈകീട്ട് തിരക്കുള്ള സമയങ്ങളില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണം...

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വീ​ഡി​യോ നീക്കിയ സംഭവത്തിൽ മാ​പ്പ് പ​റ​ഞ്ഞ് മെ​റ്റ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷേധക്കാരെ...

‘എന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’; ശ്വേത മേനോനെതിരെ രമേഷ് പിഷാരടി

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ അഡ്ഹോക് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട തർക്കങ്ങളില്‍ പ്രസിഡന്റ്...

പ്രധാനമന്ത്രിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം: മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അധിക്ഷേപിച്ചെന്ന പരാതിയില്‍ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ്...

മയക്കുമരുന്ന് വ്യാപനത്തിനെതിരെ മലയാളി കൂട്ടായ്മകളുടെ ഇടപെടല്‍ അനിവാര്യം – അഡ്വ. ബുഷ്റ വളപ്പില്‍

ബെംഗളൂരു: ബെംഗളൂരു അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ മലയാളി യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മയക്കുമരുന്നിന്...

സ്വർണവിലയില്‍ വൻ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വൻ ഇടിവ്. പവന് ഒറ്റയടിക്ക് 1,240 രൂപ...

തെരുവുനായയെ വാഹനമിടിച്ച് കൊലപ്പെടുത്തി; യുവാവിനെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവിലെ ജയനഗർ മേഖലയിൽ തെരുവുനായയെ കാർ കയറ്റി കൊന്നെന്ന പരാതിയിൽ...

Related Articles

Popular Categories