സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ 

ന്യൂഡല്‍ഹി: ഇന്ത്യയിൽ ഒക്ടോബർ 1 മുതൽ വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം വഴി സന്ദേശം അയക്കുന്നതിന് ചാര്‍ജ് ഈടാക്കുന്നു. ഇനി മുതൽ ഉപയോക്താക്കൾക്ക് അയക്കുന്ന പ്രധാന സന്ദേശങ്ങൾക്ക് കമ്പനികൾ പണം നൽകേണ്ടി വരും. സാധാരണക്കാരായ വാട്‌സ്ആപ്പ് ഉപയോക്താക്കളെ ഈ മാറ്റം ബാധിക്കില്ല. മറിച്ച് വാട്‌സ്ആപ്പിന്റെ ഔദ്യോഗിക ബിസിനസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്കാണ് ഇത് ബാധകമാകുന്നത്.

ഇതുവരെ ഉപഭോക്താക്കൾ സന്ദേശം അയച്ചാൽ 24 മണിക്കൂറിനുള്ളിൽ ബിസിനസ്സ് അക്കൗണ്ടുകൾക്ക് സൗജന്യമായി മറുപടി നൽകാനും ഓർഡർ അപ്‌ഡേറ്റുകൾ അയക്കാനും സാധിച്ചിരുന്നു. എന്നാൽ ഒക്ടോബർ 1 മുതൽ ഓർഡർ കൺഫർമേഷനുകൾ, ഡെലിവറി അപ്‌ഡേറ്റുകൾ തുടങ്ങിയ യൂട്ടിലിറ്റി സന്ദേശങ്ങൾക്ക് 24 മണിക്കൂർ പരിധിക്കുള്ളിലാണെങ്കിൽ പോലും മെറ്റ ഫീസ് ഈടാക്കും. ഓരോ ബിസിനസ്സ് ഫോൺ നമ്പറിലും പ്രതിമാസം ആദ്യത്തെ 1000 സർവീസ് റിപ്ലൈകൾ സൗജന്യമായി തുടരും. അതിനുശേഷമുള്ളവക്കായിരിക്കും നിരക്ക് ബാധകമാവുക.

വാട്‌സ്ആപ്പ് ബിസിനസ് സന്ദേശത്തിന്റെ ചെലവ് എത്ര?

ജിഎസ്ടി ഇല്ലാതെ, ഓരോ സന്ദേശത്തിനും 0.115 രൂപയാണ് മെറ്റ ഈടാക്കുക. 18 ശതമാനം ജിഎസ്ടി ഉൾപ്പെടെ ഇത് 0.136 രൂപയായി വരും. ഡെലിവറി ചെയ്യുന്ന ഓരോ യൂട്ടിലിറ്റി സന്ദേശത്തിനും ഈ നിരക്ക് ബാധകമായിരിക്കും. ഓരോ ബിസിനസ് ഫോൺ നമ്പറിനും പ്രതിമാസം ലഭിക്കുന്ന ആദ്യത്തെ 1,000 സർവീസ് മറുപടികൾ മാത്രമായിരിക്കും ഇനി സൗജന്യമായി ലഭിക്കുക.ഉദാഹരണത്തിന്, ഇന്ത്യയിലെ ഒരു ബിസിനസ് സ്ഥാപനം ഒരു മാസത്തിൽ 1,500 സർവീസ് മറുപടികൾ അയക്കുകയാണെങ്കിൽ, ആദ്യത്തെ 1,000 എണ്ണം സൗജന്യമായിരിക്കും. ശേഷിക്കുന്ന 500 എണ്ണത്തിന് പണം നൽകേണ്ടിവരും.

എന്നാൽ, ഫേസ്ബുക്ക് പേജുകളിലെ ക്ലിക്ക്-ടു-വാട്സാപ്പ് പരസ്യങ്ങൾ വഴിയോ കോൾ-ടു-ആക്ഷൻ ബട്ടണുകൾ വഴിയോ സന്ദേശങ്ങൾ സ്വീകരിക്കുന്ന ബിസിനസ് സ്ഥാപനങ്ങൾക്ക് നിലവിലുള്ള 72 മണിക്കൂർ സൗജന്യ സമയപരിധി മെറ്റ തുടരുന്നുണ്ട്. ഈ മൂന്ന് ദിവസങ്ങളിൽ, ഫീസ് നൽകാതെതന്നെ ബിസിനസ് സ്ഥാപനങ്ങൾക്ക് ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാം.
SUMMARY: Free service ends; charges for the WhatsApp Business platform begin today; here are the changes.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു മെട്രോ ഹൊസൂരിലേക്ക് നീട്ടണം; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ ബൊമ്മസന്ദ്രയിൽനിന്ന് തമിഴ്നാട്ടിലെ ഹൊസൂരിലേക്ക് മെട്രോ റെയിൽ പാത നീട്ടുന്ന...

മെനു പാലിച്ചില്ല: ഇന്ദിര കാന്റീൻ കരാർ ഏജൻസിക്കെതിരെ നടപടിയെടുക്കാൻ നിർദേശം

ബെംഗളൂരു: നഗരത്തിലെ ഇന്ദിര കാന്റീനുകളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരവും നിശ്ചയിച്ച മെനുവിന്റെ പാലനവും...

കേരളത്തിൽ ഒക്ടോബർ 16 മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത; തുലാവര്‍ഷവും എത്തിയേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്....

ഐക്യവും സ്നേഹവും ഓണത്തിന്റെ കരുത്ത്‌- മന്ത്രി ടി സിദ്ധിക്ക് 

ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യവും സ്നേഹവും ആണ് ഓണത്തെ കരുത്തുറ്റതാക്കുന്നതെന്ന് കേരള...

സമൂഹ മാധ്യമങ്ങള്‍ വഴി തന്റെ പേരില്‍ വ്യാജ പോസ്റ്റുകള്‍; പി കെ ശ്രീമതി ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: തന്റെ പേരില്‍ വ്യാജവാർത്തകളും അധിക്ഷേപകരമായ പോസ്റ്റുകളും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് സി.പി.ഐ.എം...

ഇന്ത്യൻ റെയില്‍വേയില്‍ വൻ തൊഴിലവസരം; ബിരുദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഡൽഹി: ഇന്ത്യൻ റെയില്‍വേയില്‍ ബിരുദധാരികള്‍ക്ക് വിവിധ തസ്തികകളിലേക്ക് ജോലി നേടാൻ സുവർണാവസരം....

ജന്തര്‍ മന്ദറില്‍ പ്രതിഷേധങ്ങള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി

ഡൽഹി: ഡല്‍ഹി ജന്തര്‍ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയില്‍നിന്ന് നീക്കി...

നെടുമ്പാശ്ശേരി അപകടം; അറസ്റ്റിലായ സുഹൈല്‍ സജീവും സുഹൃത്ത് നിനവും ദുര്‍ഗുണപരിഹാര പാഠശാലയില്‍

കൊച്ചി: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകടത്തില്‍ അറസ്റ്റിലായ സുഹൈല്‍ സജീവ്, സുഹൃത്ത്...

Related Articles

Popular Categories